Sunday, July 4, 2010

കടവ്‌

കടവ്‌

ഈ കടവില്‍
ഈ കല്‍പടവില്‍
നിലാവിന്‍ ചന്ദ്രകാന്തം മയങ്ങിക്കിടക്കവെ
നനുത്ത മഞ്ഞില്‍ ഓളങ്ങള്‍ ഇക്കിളി കൂട്ടവെ
നീയും ഞാനും
നമ്മുടെ ഏകാന്ത സ്വപ്നവും
ഓളങ്ങള്‍ പോലെ സാഗരത്തില്‍ ജനിച്ച്‌
കടവിലേക്കാര്‍ത്തലച്ചെത്തി
കല്‍പടവുകളില്‍ തലതല്ലി മരിക്കവെ
മൂടല്‍ മഞ്ഞെന്തു കൊണ്ടോ സഖി നമ്മെ വേര്‍പെടുത്തി ?

unnikrishnan koroth